യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
text_fieldsനേമം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ ഓഫിസ് വാർഡ് അരുവിപ്പുറം ഉളയൻ കട്ടയ്ക്കാൽ വീട്ടിൽ രതീഷ് (38), വിളവൂർക്കൽ ഈഴക്കോട് പൊറ്റയിൽ 'ഓങ്കാരം' വീട്ടിൽ അരുൺ (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് തമിഴ്നാട് സ്വദേശി സെന്തിൽ ആക്രമണത്തിനിരയായത്. പ്രതികളായ രതീഷും അരുണും അരുവിപ്പുറം ആറിനു സമീപമിരുന്ന് മദ്യപിക്കുന്നത് നോക്കിയതിലുള്ള വിരോധമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്.
സെന്തിൽ ഒാടിച്ചിരുന്ന സുഹൃത്തിെൻറ ബൈക്ക് പ്രതികൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. വിളപ്പിൽശാല സി.ഐ ജി. സുരേഷ് കുമാർ, എസ്.ഐ സരിൻ, സി.പി.ഒമാരായ നിധീഷ് ലിയോരാജ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

