യുവതിക്കും പിതാവിനും നേരേ ആക്രമണം; പ്രതി അറസ്റ്റില്‍
text_fieldsനേമം: യുവതിയെയും പിതാവിനെയും ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയില്‍. ആര്യനാട് ആനന്ദേശ്വരം സാഗര ഭവനില്‍ ഉണ്ണി എന്ന അനന്തു ആണ് (23) പിടിയിലായത്. മാര്‍ച്ച് രണ്ടിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
വിളപ്പില്‍ മിണ്ണംകോട് സ്വദേശിനിയായ 23കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അനന്തുവിനെതിരെ യുവതി ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതി മുറിയില്‍ അതിക്രമിച്ചു കയറുകയും യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും ചെയ്തു.ജനാലച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും യുവതിയെ ആക്രമിച്ചു പരിക്കേല്പിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ യുവതിയുടെ പിതാവിെൻറ കണ്ണിനും ചെവിക്കും സാരമായി പരിക്കേറ്റു. വിളപ്പില്‍ശാല സി.ഐ സുരേഷ്കുമാര്‍, എസ്.ഐ സരിന്, എ.എസ്.ഐ ഹരികുമാര്‍, എസ്.സി.പി.ഒ സതീഷ്, സി.പി.ഒമാരായ സന്തോഷ്, ഷമീര്‍, സുധീര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

