അന്നമ്മയുടെ മരണത്തിൽ പകച്ച് നാട്ടുകാർ
text_fieldsലീല
നേമം: അമ്മയെ മകൾ തലക്കുവെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവം നരുവാമൂടിെന നടുക്കി. 20 വർഷമായി അന്നമ്മയും മകൾ ലീലയും ഒറ്റമുറി വീട്ടിലാണ് താമസിച്ചുവരുന്നത്. വർഷങ്ങൾക്കുമുമ്പ് മാനസികപ്രശ്നത്തിന് ലീല ചികിത്സ തേടിയിട്ടുണ്ട്.
അമ്മയും മകളും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടെന്നും സ്ഥിരം സംഭവമായതുകൊണ്ട് വെള്ളിയാഴ്ചയുണ്ടായ വഴക്കും കാര്യമായി എടുത്തിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പരിസരത്തുനിന്ന് സംസാരവും മറ്റു ശബ്ദങ്ങളും കേൾക്കുന്നതുമൂലം ലീല ഇടക്കിടെ അസ്വസ്ഥയായിരുന്നു. ഇതുമൂലം രാത്രി ഉറങ്ങാൻ കഴിയുന്നില്ല എന്ന് ലീല പലപ്പോഴും പറയുമായിരുന്നു.
വ്യാഴാഴ്ച രാത്രിയും അമ്മയും മകളും തമ്മിൽ വഴക്കുണ്ടായിരുന്നു. വെട്ടുകത്തി കൊണ്ടുള്ള വെട്ടിൽ അന്നമ്മയുടെ തല പിളർന്ന അവസ്ഥയിലായിരുന്നു. തുടർന്നാണ് ഇവരുടെ മൃതദേഹം കത്തിച്ചത്. ലീല വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.
കൃത്യം നടത്തിയശേഷം ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ കാര്യമായ ഭാവഭേദങ്ങൾ ഒന്നും ഇവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. തന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നായിരുന്നു ലീലയുടെ മറുപടി. നരുവാമൂട് സി.ഐ കെ. ധനപാലെൻറ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ പൂർത്തീകരിച്ചു. ലീലയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

