Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ധുവായ വയോധികനെ നിരന്തരം ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ആദിത്
നേമം: ബന്ധുവിനെ നിരന്തരം ആക്രമിച്ച് പരിക്കേൽപിച്ച യുവാവിനെ കരമന പോലീസ് അറസ്റ്റ് ചെയ്തു. കരമന തളിയൽ ശ്രീകൃഷ്ണ നഗറിൽ ആദിത് (23) ആണ് അറസ്റ്റിലായത്. കരമന ശ്രീചക്ര വീട്ടിൽ താമസിക്കുന്ന നാഗരാജ അയ്യരുടെ (73) പരാതിയിലാണ് അറസ്റ്റ്.
പണം ആവശ്യപ്പെട്ടാണ് പ്രതി സ്ഥിരമായി ദേഹോപദ്രവം ഏൽപ്പിച്ചുവന്നിരുന്നത്. കരമന എസ്.ഐമാരായ സന്തു, സിറാജുദ്ദീൻ, സി.പി.ഒമാരായ ഹരീഷ്, സാജൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

