Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലയണ നിർമാണ ഗോഡൗണിൽ തീപിടിത്തം; സാധനങ്ങൾ കത്തിനശിച്ചു
text_fieldsbookmark_border
നേമം: തലയണ നിർമാ ണ ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ സാധനങ്ങൾ കത്തിനശിച്ചു. മലയിൻകീഴ് മൂങ്ങോട് ഭാഗത്ത് പ്രവർത്തിക്കുന്ന ഡ്യൂറോളക്സ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച രാവിലെ 10 നാണ് തീപിടിത്തമുണ്ടായത്. തലയണ നിർമാണ സാധനങ്ങളാണ് ഇതിനുള്ളിൽ സൂക്ഷിച്ചിരുന്നത്.
മലയിൻകീഴ് സ്വദേശി സരസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. വീടിനോട് ചേർന്നാണ് ഗോഡൗൺ പ്രവർത്തിച്ചുവന്നത്. ഗോഡൗണിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട പരിസരവാസികളാണ് വിവരം അറിയുന്നത്. മലയിൻകീഴ് പൊലീസും കാട്ടാക്കടയിൽനിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമ പറയുന്നത്. അതേസമയം, കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

