Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_right10 കിലോ കഞ്ചാവ്...

10 കിലോ കഞ്ചാവ് കണ്ടെടുത്തു; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
10 കിലോ കഞ്ചാവ് കണ്ടെടുത്തു; രണ്ടുപേർ പിടിയിൽ
cancel
camera_alt

പ്രതികൾ

നേമം: കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. പേയാട് ജങ്​ഷന് സമീപം നാലര കിലോഗ്രാം കഞ്ചാവുമായി എത്തിയ വെള്ളായണി വിളയിൽ വീട്ടിൽ മുരുകനും (27) കാട്ടാക്കട സ്വദേശിയും കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉണ്ണി എന്ന വിഷ്ണുവുമാണ്​ പിടിയിലായത്.

ഉണ്ണിയിൽ നിന്ന് നാലേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തി. പേയാട് നിന്ന്​ മുരുകനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജിന് കാലിന് പരിക്കേറ്റു. എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖലാ സ്ക്വാഡ് അംഗവും ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുമായ ആദർശിന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

സൈബർ സെൽ എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ, അസിസ്റ്റന്‍റ്​ എക്സൈസ് ഇൻസ്പെക്ടർ പോൾസൺ, പ്രിവന്‍റീവ്‌ ഓഫീസർ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഷിൻരാജ്, കാട്ടാക്കട റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ മോനി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamGanja casecannabis
News Summary - 10 kg of cannabis recovered; Two arrested
Next Story