നെടുങ്കണ്ടം കസ്റ്റഡിമരണം: ആശുപത്രിക്ക് വീഴ്ചയെന്ന് ജുഡീഷ്യൽ കമീഷൻ
text_fieldsതിരുവനന്തപുരം: രാജ്കുമാറിെൻറ കസ്റ്റഡി മരണത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് ഗുരുതര വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ. തക്ക സമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ രാജ്കുമാറിെൻറ ജീവൻ രക്ഷിക്കാമായിരുന്നെന്നും റിപ്പോർട്ടിൽ പറഞ്ഞു.
അടുത്തയാഴ്ച റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് സ്വകാര്യ ചാനലിനോട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയടക്കം സന്ദർശിച്ചു.
ചികിത്സ നൽകാൻ കാലതാമസമുണ്ടായി എന്നതടക്കം ഗുരുതര കണ്ടെത്തലുകളാണ് കമീഷേൻറത്. കൂടുതൽ വ്യക്തതക്കായി ഗവൺമെൻറ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനിൽനിന്ന് കമീഷൻ റിപ്പോർട്ട് തേടി.

