Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവാസിയെ വീട്ടിൽ കയറി മർദിച്ച സംഭവം; പ്രതികൾ പിടിയിൽ

text_fields
bookmark_border
അയൽവാസിയെ വീട്ടിൽ കയറി മർദിച്ച സംഭവം; പ്രതികൾ പിടിയിൽ
cancel

നെടുമങ്ങാട് : അയൽവാസിയെ വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ. നെടുമങ്ങാട് പേരുമല ചെട്ടിയാർമുക്ക് ആശാഭവനിൽ അനീഷ് (അനു -27), പേരുമല അശ്വതി ഭവനിൽ അനൂപ്(27 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ പേരുമല ചെട്ടിയാർമുക്ക് പുതുവൽ പുത്തൻ വീട്ടിൽ രജിത്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ആ​ഗസ്റ്റ് 20ന് രജിത്തിന്റെ ബൈക്ക് അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 8ന് രജിത്തിന്റെ വീട്ടിൽ കയറി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ എസ്.സി.പി.ഒമാരായ ബിജു, രജിത്, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻറ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youths arrested for trespassing and attacking neighbor
Next Story