യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു
text_fieldsഅൽത്താഫ്
നെടുമങ്ങാട്: വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവ് വൃക്ക മാറ്റിവെക്കാനും തുടർചികിത്സക്കും സുമനസ്സുകളുടെ സഹായം തേടുന്നു.
അരുവിക്കര അഴിക്കോട് കക്കോട് താഹിറ മൻസിലിൽ എ.ജെ. അൽത്താഫ് (33) ആണ് ചികിത്സയിയിലുള്ളത്. ഡയാലിസിസിലൂടെയാണ് അൽത്താഫ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഒരു വർത്തിലേറെയായി നടക്കുന്ന ചികിത്സക്കും ആശുപത്രിവാസത്തിനുമായി ഇതിനകം വലിയ തുക ചെലവായി.
തുടർചികിത്സക്കും വൃക്ക മാറ്റിവെക്കാനുമുള്ള ഭീമമായ തുക കണ്ടെത്താനാകാതെ കുടുംബം വലയുകയാണ്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള അൽത്താഫ് ഫെഡറൽ ബാങ്ക് എറണാകുളം പനങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11140100277756. IFS കോഡ്: FDRL0001114.GPAY8547113706.

