തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു
text_fieldsനെടുമങ്ങാട്: തൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. പനയമുട്ടം ആറ്റിൻപുറം ഹൗസ് സെറ്റ് കോളനിയിൽ സലോമന്റെ ഭാര്യ ഓമനയമ്മ(65)ക്കാണ് തൊഴിലുറപ്പ് പണി ചെയ്യുന്നതിനിടയിൽ പന്നിയുടെ കുത്തേറ്റത്. വീടിനടുത്തുള്ള ഫാത്തിമ ബീവിയുടെ പുരയിടത്തിൽ ആയിരുന്നു ജോലി. തലക്കും കൈക്കും ക്ഷതമേറ്റിട്ടുണ്ട്. ഓമനയമ്മ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിൻപുറത്തും പരിസരപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്.
ഇരുചക്രവാഹന യാത്രക്കാരാണ് പന്നികളുടെ ആക്രമണത്തിന് കൂടുതൽ ഇരയായിട്ടുള്ളത്. വാഹനങ്ങളുടെ മുന്നിൽ ചാടി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതിനൊപ്പം വൻ കൃഷിനാശവും പന്നികൾ വരുത്തുന്നുണ്ട്.

