Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightവില്ലേജ് ഒാഫിസ്​...

വില്ലേജ് ഒാഫിസ്​ കെട്ടിടം അപകടാവസ്ഥയിൽ; ജീവനക്കാര്‍ ഭീതിയില്‍

text_fields
bookmark_border
വില്ലേജ് ഒാഫിസ്​ കെട്ടിടം അപകടാവസ്ഥയിൽ; ജീവനക്കാര്‍ ഭീതിയില്‍
cancel
camera_alt

നെ​ടു​മ​ങ്ങാട്​ വി​ല്ലേ​ജ് ഒാ​ഫി​സ്​ കെ​ട്ടി​ട​ത്തി​െൻറ ചു​വ​രു​ക​ള്‍ വി​ണ്ടു​കീ​റിയ നിലയിൽ

നെ​ടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍ന്ന് നെ​ടു​മ​ങ്ങാ​ട്ടെ വി​ല്ലേ​ജ് ഒാ​ഫി​സ്​ കെ​ട്ടി​ട​ത്തി​െൻറ ചു​വ​രു​ക​ള്‍ വി​ണ്ടു​കീ​റി. വി​ല്ലേ​ജ് ഒാ​ഫി​സ്​ കെ​ട്ടി​ടം ദു​ര്‍ബ​ല​മാ​യ​തി​നെ​തു​ട​ര്‍ന്ന് ഇ​വി​ടെ ജീ​വ​ന​ക്കാ​രും ആ​ശ​ങ്ക​യി​ലാ​യി.

പ​ത്തു​വ​ര്‍ഷം മു​മ്പാ​ണ് വി​ല്ലേ​ജി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. മ​ണ്ണി​ടി​ച്ചു​മാ​റ്റി സ്ഥ​ല​ത്ത് അ​ഞ്ച​ടി​യി​ല​ധി​കം പൊ​ക്ക​ത്തി​ലാ​ണ് അ​ന്ന് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്.

പാ​ര്‍ശ്വ​ഭി​ത്തി കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും പ​ല മ​ഴ​ക്കാ​ല​ത്താ​യി ഈ ​കെ​ട്ടി​നും ബ​ല​ക്ഷ​യ​മു​ണ്ടാ​യി. ഇ​താ​ണ് ഇ​പ്പോ​ള്‍ ചു​വ​രു​ക​ള്‍ പൊ​ട്ടി​പ്പൊ​ളി​യാ​നി​ട​യാ​ക്കി​യ​ത്.

നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ ഉ​ണ്ടാ​ക്ക​ല്‍ എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഇ​വി​ടെ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ചെ​റി​യ കെ​ട്ടി​ട​ത്തി​നെ​യാ​ണ് മോ​ടി​പി​ടി​പ്പി​ച്ച് പി​ന്നീ​ട് വി​ല്ലേ​ജ് ഒാ​ഫി​സാ​ക്കി മാ​റ്റി​യ​ത്. റ​വ​ന്യൂ ട​വ​റിെൻറ പി​ന്‍ഭാ​ഗ​ത്ത് കു​ഴി​പ്ര​ദേ​ശ​ത്താ​ണ് ഈ ​കെ​ട്ടി​ടം.

ചെ​റി​യ​മ​ഴ​യി​ൽ​േ​പാ​ലും പെ​െ​ട്ട​ന്ന് വെ​ള്ളം കെ​ട്ടി നി​ല്‍ക്കു​ന്ന ഇ​വി​ടെ സ്ഥാ​പ​നം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ ജി​ല്ല ക​ല​ക്ട​ര്‍ക്ക് അ​പേ​ക്ഷ​ക​ള്‍ ന​ല്‍കി​യി​രു​ന്നു.

ഇ​തി​നി​ട​ക്കാ​ണ് കെ​ട്ടി​ട​ത്തിെൻറ ചു​വ​രു​ക​ള്‍ കൂ​ടി വി​ണ്ടു​കീ​റി അ​പ​ക​ട​ക​ര​മാ​യ​ത്. സ്ഥാ​പ​നം ഇ​വി​ടെ​നി​ന്ന്​ മാ​റ്റു​ന്ന​തി​നാ​യി ര​ണ്ടു​മാ​സം മു​മ്പു​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. ചു​വ​രു​ക​ളും അ​ടി​സ്ഥാ​ന​വും വി​ണ്ടു​കീ​റി​യ നി​ല​യ്ക്ക് ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ക ജീ​വ​ന്​ ഭ​യ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officenedumangad
Next Story