നിരീക്ഷണ കാമറ അഴിമതിയിൽ വിജിലന്സ് അേന്വഷണം
text_fieldsനെടുമങ്ങാട്: പനവൂര് ഗ്രാമപഞ്ചായത്തില് 2017 സാമ്പത്തികവര്ഷത്തില് നിരീക്ഷണ കാമറകള് സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കാന് വിജിലന്സിന് സർക്കാർ അനുമതി നല്കി. സ്ഥാപിച്ച് മാസങ്ങള്ക്കകം തന്നെ കാമറകള് മോഷണം പോവുകയും സമൂഹവിരുദ്ധര് നശിപ്പിക്കുകയും ചെയ്തിരുന്നു.
ഗുണനിലവാരം കുറഞ്ഞ കാമറകള് സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടി ജില്ല കോണ്ഗ്രസ് കമ്മിറ്റി അംഗം ലാല് വെള്ളാഞ്ചിറ നല്കിയ പരാതിയിലാണ് അന്വേഷണം.
വിജിലന്സിന്റെ പ്രാഥമികാേന്വഷണത്തില് അഴിമതി ബോധ്യമായി. കിഷോർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് 16 ലക്ഷം രൂപ മുടക്കി 60 കാമറകള് സ്ഥാപിച്ചത്.
പരാതിക്കാരനെ പൂജപ്പുര വിജിലന്സ് ഓഫിസില് വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എന്നിവരില്നിന്ന് മൊഴി രേഖപ്പെടുത്തുമെന്ന് വിജിലന്സ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

