Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപോത്തിനെ കെട്ടി;...

പോത്തിനെ കെട്ടി; വിദ്യാർഥികളുടെ പൂ​ന്തോട്ടം ‘കുളമാക്കി’

text_fields
bookmark_border
buffalo
cancel
camera_alt

കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന് സ​മീ​പം രാ​ത്രി പോ​ത്തു​ക​ളെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്നു   

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​രം പാ​ർ​ക്കി​ന് സ​മീ​പം മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ സ്ഥ​ലം വൃ​ത്തി​യാ​ക്കി നാ​ഷ​ന​ൽ സ​ർ​വി​സ് സ്‌​കീം വ​ള​ന്റി​യ​ർ​മാ​ർ ഒ​രു​ക്കി​യ പൂ​ന്തോ​ട്ടം ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പോ​ത്തു​ക​ളെ കൊ​ണ്ടു​കെ​ട്ടി ന​ശി​പ്പി​ച്ചു.

പൂ​വ​ത്തൂ​ര്‍ ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍.​എ​സ്.​എ​സ് അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​ക്കി​യ പൂ​ന്തോ​ട്ട​വും കാ​ത്തി​രി​പ്പു കേ​ന്ദ്ര​വു​മാ​ണ് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ന​ശി​പ്പി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​മു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും മാ​ലി​ന്യം ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ട് മാ​സ​ങ്ങ​ളേ​റെ​യാ​യി. മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യാ​നാ​കി​ല്ലെ​ന്ന സ്ഥി​തി വ​ന്ന​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ മു​ന്‍കൈ​യെ​ടു​ത്ത് ക​ഴി​ഞ്ഞ ആ​ഴ്ച ശു​ചു​ത്വ​മി​ഷ​ന്റെ സ​ഹാ​യ​ത്തോ​ടെ റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് ചെ​ടി​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്. പി​ന്നീ​ട് എ​ൻ.​എ​സ്.​എ​സ് അം​ഗ​ങ്ങ​ൾ ഇ​വി​ടെ പൂ​ന്തോ​ട്ട​മാ​ക്കി മാ​റ്റി.

പൂ​ന്തോ​ട്ടം ന​ശി​പ്പി​ച്ച പോ​ത്തു​ക​ളു​ടെ ഉ​ട​മ​യി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന് ടൗ​ൺ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു കൃ​ഷ്ണ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum News
News Summary - Tying the buffalo-The flower garden of the students was destroyed
Next Story