Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightചോ​ർ​ന്നൊ​ലി​ക്കു​ന്ന...

ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര ക​ണ്ട്​ മ​ന​സ്സ​ലി​ഞ്ഞു; അ​ശ്വ​തി​ക്ക്​ വീ​ടൊ​രു​ക്കാ​ൻ അ​വ​ർ മു​​ന്നോ​ട്ട്

text_fields
bookmark_border
house
cancel
camera_alt

അ​ശ്വ​തി താ​മ​സി​ക്കു​ന്ന ടാ​ർ​പോ​ളി​ൻ കെ​ട്ടി​മ​റ​ച്ച വീ​ട്

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ജി. ​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പൂ​വ​ച്ച​ൽ ആ​ലും​കു​ഴി​യി​ൽ അ​ശ്വ​തി​ക്ക്‌ പി.​ടി.​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി വീ​ടൊ​രു​ങ്ങു​ന്നു. ടാ​ർ​പോ​ളി​ൻ കെ​ട്ടി​മ​റ​ച്ച ചോ​ർ​ന്നൊ​ലി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​ശ്വ​തി​യും കു​ടും​ബ​വും ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് അ​ശ്വ​തി​യു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും സ്ഥി​ര​മാ​യി ന​ന​ഞ്ഞി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ സം​ശ​യം​തോ​ന്നി പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പി.​ടി.​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കു​ട്ടി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ലു​ള്ള വാ​സ​സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ മ​ഴ​ന​ന​യാ​തി​രി​ക്കാ​ൻ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി​യ പി.​ടി.​എ ക​മ്മി​റ്റി അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് അ​ശ്വ​തി​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

‘സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​ത്ത​ണ​ൽ’ എ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന് അ​ശ്വ​തി​യും മാ​താ​വ്​ സി​ന്ധു​വും സ​ഹോ​ദ​രി ആ​തി​ര​യും ചേ​ർ​ന്ന് ത​റ​ക്ക​ല്ലി​ട്ടു. വെ​ള്ള​നാ​ട്, പൂ​വ​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, പി.​ടി.​എ അം​ഗ​ങ്ങ​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ വീ​ട് പൂ​ർ​ത്തി​യാ​ക്കി അ​ശ്വ​തി​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റു​മെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ൻ​റ് വി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, നി​ർ​മാ​ണ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. സ​തീ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. രാ​ജ​ശ്രീ എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​ശ്വ​തി​യെ​യും കു​ടും​ബ​ത്തി​നെ​യും സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സു​മ​ന​സ്സു​ക​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന അ​ക്കൗ​ണ്ടി​ൽ ധ​ന​സ​ഹാ​യ​മെ​ത്തി​ക്കാം. പാ​ർ​പ്പി​ട നി​ർ​മാ​ണ ക​മ്മി​റ്റി, ഗ്രാ​മീ​ണ​ബാ​ങ്ക്, വെ​ള്ള​നാ​ട് ബ്രാ​ഞ്ച് A/C No.40354101128367. IFSC KLGB0040354.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseTrivandrum newsBuilt
News Summary - They look forward to building a home for Aswathy
Next Story