Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബേക്കറിയിൽ മോഷണം; പ്രതി പിടിയിൽ
text_fieldsbookmark_border
നെടുമങ്ങാട്: ബേക്കറിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ. നെടുമങ്ങാട് അരശുപറമ്പ് പുത്തൻവിള വീട്ടിൽ പുലി എന്നറിയപ്പെടുന്ന പ്രഭാകരനെയാണ് (73) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അർധരാത്രി രണ്ടിന് നെടുമങ്ങാട് സ്വദേശിനി ബിനിയും സുഹൃത്തുക്കളും ചേർന്ന് മുക്കോല ജങ്ഷനിൽ നടത്തിവരുന്ന ബേക്കറിയുടെ ഷട്ടർ പൊളിച്ച് അകത്തുകയറി പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചിരുന്നു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാൾ. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, സുരേഷ് കുമാർ, എ.എസ്.ഐ രൂപേഷ് കുമാർ, സി.പി.ഒ സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

