നെടുമങ്ങാട്ട് കടകളിൽ മോഷണവും മോഷണ ശ്രമവും
text_fieldsനെടുമങ്ങാട്: വാളിക്കോട്ടും പതിനൊന്നാം കല്ലിന് സമീപവും കടയിൽ മോഷണവും രണ്ട് കടകളിൽ മോഷണ ശ്രമവും നടന്നു. പതിനൊന്നാം കല്ലിൽ യുവ മെൻസ് വെയറിൽ ബുധനാഴ്ച രാത്രി ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് കടയുടെ മുന്നിലെ ഗ്ലാസ് പൊട്ടിച്ച് കടക്കുള്ളിൽ കയറി 10000 രൂപയും ഷർട്ടും കവർന്നു.
വാളിക്കോട്ടെ ബിലാൽ ഹോട്ടൽ, പതിനൊന്നാംകല്ലിലെ ഷാന കാർ അക്സസറീസ് എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാവ് കാർ അക്സസറീസ് കടയുടെ പിന്നിലെ ഗേറ്റ് വഴി ഇറങ്ങുന്ന സി.സി.ടി.സി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. നെടുമങ്ങാട് പൊലീസ് കേസ് എടുത്തു.
ഒരുവർഷം മുമ്പ് വാളിക്കോട് സംസം ഹോട്ടലിൽ മോഷണം നടത്തിയത് ഇതേ മോഷ്ടാവാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായതായി ഹോട്ടലുടമ പറഞ്ഞു. അന്ന് കാര്യമായ തുടരന്വേഷണം ഉണ്ടായില്ല.

