മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
നെടുമങ്ങാട്: വാളിക്കോട് റിംസ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാംനിലയിലെ അലുമിനിയം ചുമർപാളി പൊളിച്ച് മോഷണം നടത്തിയ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. 4000 രൂപ വിലവരുന്ന 11 കഷണം അലുമിനിയം ഫ്രയിം ആണ് മോഷ്ടിച്ചത്. നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന കരകുളം വേങ്കോട് മുല്ലശേരി തോപ്പ് നെയ്യപ്പള്ളി സ്വദേശി ഷൈജു (38), പൂവത്തൂർ ചെല്ലാംങ്കോട് പുന്നപ്പുരം സ്വദേശി രാജീവ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാളിക്കോട് റിംസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ശിവാനന്ദന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാംപ്രതി ഷൈജുവിന് തിരുവനന്തപുരം സിറ്റി, കരമന സ്റ്റേഷനുകളിൽ കൊലപാതക കേസും നെടുമങ്ങാട് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
നെടുമങ്ങാട് എസ്.എച്ച്.ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്. ശ്രീലാൽചന്ദ്രശേഖർ, ജോസ് ആന്റണി, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

