Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു
text_fieldsbookmark_border
നെടുമങ്ങാട്: അരുവിക്കര കളത്തറയിൽ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ച് തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ കളത്തറ തീരം റോഡിൽ മോഹനകുമാരിയുടെ പ്ലാവറ വീട്ടിലാണ് സംഭവം. മോഹനകുമാരി വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തീപിടിത്തവുമുണ്ടായി. തീപടരുന്നത് കണ്ട് മോഹനകുമാരി പുറത്തേക്ക് ഓടി. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം.
Next Story

