ഹോട്ടൽ ഉടമയായ വൃദ്ധയെ ദേഹോപദ്രവം ഏൽപ്പിച്ച പ്രതി അറസ്റ്റിൽ
text_fieldsപ്രതി
ജയശങ്കർ
നെടുമങ്ങാട്: ഹോട്ടൽ നടത്തുന്ന വൃദ്ധയായ ഉടമസ്ഥയോട് അപമാര്യദയായി പെരുമാറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഇരുമ്പ കുന്നത്തുനട ചെറുശ്ശേരിവീട്ടിൽ ജയശങ്കർ (33) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം തീയതി എട്ടാംകല്ലിലെ പരാതിക്കാരിയുടെ ഹോട്ടലിലെത്തിയ പ്രതികൾ ഉടമസ്ഥയോട് ചോറ് ചോദിച്ചപ്പോൾ വെന്തില്ല എന്ന് പറഞ്ഞതിന്റെ വിരോധത്താൽ ചീത്ത വിളിച്ച് കടയിലേക്ക് അതിക്രമിച്ചുകയറുകയും വിൽപനക്ക് വെച്ചിരുന്ന സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
തുടർന്ന് വൃദ്ധയെ തടഞ്ഞുനിർത്തി തള്ളവിരൽ കൊണ്ട് കഴുത്തിൽ കുത്തുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറുകയും തല പിടിച്ച് വലിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൃദ്ധയുടെ പരാതിയിലാണ് നെടുമങ്ങാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

