Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസുകാരൻ അറസ്റ്റിൽ

text_fields
bookmark_border
ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ടുപേരും പിടിയിൽ
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ട പൊലീസുകാരൻ അറസ്റ്റിൽ
cancel
camera_alt

സാ​ബു

പ​ണി​ക്ക​ർ

നെടുമങ്ങാട്: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട പൊലീസ് വിജിലൻസ് ഗ്രേഡ് എസ്‌.സി.പി.ഒയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിജിലൻസ് കുഞ്ചാലുമ്മൂട് വിജിലൻസ് ഗ്രേഡ് എസ്‌.സി.പി.ഒ കരകുളം കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കരെ(48)യാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച കാച്ചാണി വിളയിൽ വീട്ടിൽ വി. സന്തോഷ് (45), കാച്ചാണി അനന്തു ഭവനിൽ എസ്. ഉദയകുമാർ (56) എന്നിവരുമാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇവരെ രണ്ടുപേരെയും കഴിഞ്ഞ ദിവസംതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പീഡനം, ഐ.ടി ആക്ട് വകുപ്പുകൾ ചുമത്തി അരുവിക്കര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിവാഹിതനും പിതാവുമായ ഇയാൾ യുവതിയെ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ കൂട്ടിക്കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

പിന്നീട് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു. എന്നാൽ അടുത്തയിടെ യുവതിയുടെ വിഡിയോ പുറത്തുവിട്ടതിനെ തുടർന്നാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. അരുവിക്കര സി.ഐ എസ്. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The policeman who released the footage of torturing the woman was arrested
Next Story