കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ
text_fieldsസജീർ
നെടുമങ്ങാട്: കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടാനേതാവ് അറസ്റ്റിൽ. തിരുവനന്തപുരം റൂറൽ ജില്ലയിൽനിന്ന് നാടുകടത്തിയ നെടുമങ്ങാട് കരിക്കുഴി തടത്തരികത്ത് വീട്ടിൽ കരിമൺ സജീർ എന്ന സജീർ (42) ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ 14 കേസുണ്ട്. കഴിഞ്ഞ മാസം 27നാണ് സജീറിനെ കാപ്പ നിയമപ്രകാരം നാടുകടത്തിയത്.
രാത്രി രഹസ്യമായി വീട്ടിലെത്തി ഒളിവിൽ കഴിയുന്നെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്.ഐമാരായ ശ്രീനാഥ്, സൂര്യ, റോജോമോൻ, എസ്.സി.പി.ഒമാരായ അനൂപ്, ഷാൻ, അഖിൽ എന്നിവർ ചേർന്ന് വീടിനു സമീപത്തുനിന്ന് സജീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

