ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍
text_fieldsഉണ്ണികൃഷ്ണന്
നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടില്‍ ഉണ്ണികൃഷ്ണന് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. രാത്രി വീട്ടില്‍ ബഹളംവെച്ച് പുറത്തുപോയ പ്രതി രാവിലെ ആറിന് വീട്ടിലെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു.
തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തടയാന്‍ ശ്രമിക്കുന്നതിനിടെ അജിതയുടെ മാതാവിനും വെട്ടേറ്റിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ എസ്. സതീഷ് കുമാര്‍, എസ്.ഐമാരായ ശ്രീനാഥ് റോജോമോന്‍, കെ.ആര്. സൂര്യ, എ.എസ്.ഐ ഹസന്, എസ്.സി.പി.ഒ ആര്.ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

