കടയിലെ സി.സി.ടി.വി കാമറ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsരമേശ്
നെടുമങ്ങാട്: സ്വകാര്യ സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ മോഷ്ടിച്ച കേസിലെ പ്രതിയായ ആനാട് ഇരിഞ്ചയം പ്ലാവറ മണയ്ക്കാലിൽ വീട്ടിൽ രമേശി(46)നെ നെടുമങ്ങാട് പൊലീസ് പിടികൂടി. വേങ്കവിള വേട്ടമ്പള്ളി സ്വദേശി അരുൺ വേങ്കവിള ജംഗ്ഷനിൽ നടത്തിവന്ന കടയിൽ നിന്നാണ് കാമറ മോഷ്ടിച്ചത്. ഇയാൾ അന്നേദിവസം തന്നെ അടുത്തുള്ള ജി. വേലപ്പൻ നായരുടെ വസ്തുവിൽ കൃഷിയിറക്കിയിരുന്ന വാഴകൾ നശിപ്പിച്ചുവെന്ന പരാതിയിലും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
നെടുമങ്ങാട് എസ്.എച്ച്.ഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

