പശുക്കൾ ചത്തതിൻെറ കാരണം കണ്ടെത്തണം -മന്ത്രി
text_fieldsപൂവത്തൂർ ഇൻറിമസിയിൽ മന്ത്രി ജി.ആർ അനിൽ സന്ദർശനം നടത്തുന്നു
നെടുമങ്ങാട് :പൂവത്തൂർ ഇൻറിമസി ആയുർവേദ കേന്ദ്രത്തിൽ അഞ്ച് പശുക്കൾ ചത്തതിൻെറ വ്യക്തമായ കാരണം കണ്ടെത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വകുപ്പ് ഡയറക്ടർക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർദേശം നൽകി.
ഇന്റിമസി കേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ച മുമ്പാണ് ഒരു ലക്ഷം രൂപ വിലവരുന്ന പശു ആദ്യം ചത്തത്. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി 4 പശു കുട്ടികളും ചത്തു. ആദ്യത്തെ പശു ചത്തത് വിവരം നെടുമങ്ങാട് മൃഗാശുപത്രിയിൽ അറിയിച്ചെങ്കിലും ഡോക്ടർ വേണ്ടത്ര ഗൗരവത്തോടെ പരിശോധിച്ചിട്ടില്ല എന്നാണ് കേന്ദ്രം ഡയറക്ടർ യോഗി ശിവൻ പറയുന്നത്.
കുളമ്പ് രോഗമാണ് കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് അധികാരികൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇപ്പോൾ ഒരു സംഘം ഡോക്ടർമാർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇനി ഒമ്പത് പശുക്കൾ കൂടി ഇവിടത്തെ ഫാമിലുണ്ട്. അവസാനം മരണപ്പെട്ട പശുക്കുട്ടിയുടെ ശവശരീരം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് പാലോട് വൈറോളജി ലാബിന് കൈമാറിയിട്ടുണ്ട്. അന്വേഷണ ഫലം കിട്ടിയിട്ടില്ല.
കുളമ്പ് രോഗമാണ് കാരണമെങ്കിൽ അത് കൂടുതൽ വ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ബാക്കിയുള്ള പശുക്കളെ കൂടി സംരക്ഷിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും മന്ത്രി ജി.ആർ അനിൽ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

