പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsഅഭിജിത്
നെടുമങ്ങാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വട്ടിയൂർക്കാവ് കൊടുങ്ങന്നൂർ മുള്ളൻ ചാനി ബാബു നിവാസിൽനിന്ന് നെടുമങ്ങാട് പത്താംകല്ല് പാറക്കാട് അശ്വതി ഭവനിൽ താമസിക്കുന്ന അഭിജിത്തിനെയാണ് (19) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ ആറുമാസം മുമ്പാണ് പ്രതി പരിചയപ്പെട്ടത്. കാച്ചാണിയിലെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഇൻസ്പെക്ടർ സതീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ശ്രീനാദ്, റോജോ മോൻ, എ.എസ്.ഐ വിജയൻ, സി.പി.ഒമാരായ അനീഷ്, അജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

