ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ച കേസിൽ പ്രതി കോടതിയിൽ കീഴടങ്ങി
text_fieldsനെടുമങ്ങാട്: ചിട്ടി നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന കേസിൽ പ്രതി കോടതിയിൽ കീഴടങ്ങി. ആനാട് വേട്ടമ്പള്ളി ഇര്യനാട് ഉത്രത്തിൽ കൃഷ്ണകുമാർ (51) ആണ് നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്.
2018-2020 കാലഘട്ടത്തിൽ കൃഷ്ണകുമാർ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമങ്ങാട് യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന കാലഘട്ടത്തിൽ സമിതിയുടെ പേരിൽ പരസ്പരസഹായനിധി ചിട്ടി നടത്തി വ്യാപാരികളിൽ നിന്നും പണം കൈപ്പറ്റിയശേഷം തിരികെ നൽകാതെ വഞ്ചിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
നെടുമങ്ങാട് വ്യാപാരസ്ഥാപനം നടത്തിവന്ന അഷ്റഫിന്റെ പരാതിയിൽ െപാലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവാനുെണ്ടന്ന് െപാലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

