Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightക്ഷേത്രവാതിലുകള്‍...

ക്ഷേത്രവാതിലുകള്‍ തീയിട്ട് മോഷണശ്രമം

text_fields
bookmark_border
temple theft
cancel
camera_alt

പ​ന​വൂ​ര്‍ വെ​ള്ളാ​ഞ്ചി​റ ആ​യി​ര​വി​ല്ലി ധ​ര്‍മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ വാ​തി​ലു​ക​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ല്‍

നെ​ടു​മ​ങ്ങാ​ട്: ക്ഷേ​ത്ര​ത്തി​ന്റെ മു​ന്‍വാ​തി​ല്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ച​ശേ​ഷം മോ​ഷ​ണ​ശ്ര​മം. പ​ന​വൂ​ര്‍ വെ​ള്ളാ​ഞ്ചി​റ ആ​യി​ര​വി​ല്ലി ധ​ര്‍മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ ര​ണ്ട് വാ​തി​ലു​ക​ളാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളൊ​ന്നും കി​ട്ടാ​ത്ത​തി​നാ​ല്‍ അ​ക്ര​മി​ക​ള്‍ ക്ഷേ​ത്ര​ത്തി​ന്റെ മു​ന്നി​ല്‍ സൂ​ക്ഷി​ച്ച നി​ല​വി​ള​ക്കു​ക​ളും ത​ട്ട​ങ്ങ​ളും സ​മീ​പ​ത്തെ ചി​റ​യി​ലെ​റി​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് അ​ക്ര​മി​ക​ള്‍ ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ക​യ​റി വി​റ​കു​ക​ള്‍ കൂ​ട്ടി​യി​ട്ട് മു​ന്‍വാ​തി​ല്‍ ക​ത്തി​ച്ച​ത്. വ്യാ​ഴാ​ഴ്ച ക്ഷേ​ത്രോ​ത്സ​വം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മോ​ഷ​ണ​ശ്ര​മം. ക്ഷേ​ത്ര​ത്തി​ലെ ശാ​സ്താ​വി​ന്‍റെ​യും ഗ​ണ​പ​തി​യു​ടെ​യും ശ്രീ​കോ​വി​ലു​ക​ളു​ടെ വാ​തി​ക​ളു​ക​ളാ​ണ് തീ​യി​ട്ട​ത്.

വാ​തി​ലു​ക​ള്‍ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​ന്‍നാ​യ​ര്‍, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് സി.​ഐ എ​സ്. സ​തീ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും വി​ര​ല​ട​യാ​ള​വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​തി​ക​ളെ​കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ അ​റ​സ്റ്റ്​ ചെ​യ്യു​മെ​ന്നും സി.​ഐ എ​സ്. സ​തീ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു. സ​മീ​പ​കാ​ല​ത്താ​യി ക്ഷേ​ത്ര​ത്തി​നു​നേ​രെ സ​മൂ​ഹ​വി​രു​ദ്ധ​രു​ടെ അ​ക്ര​മ​ങ്ങ​ള്‍ പ​തി​വാ​യെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeburnttheft attemptfire
News Summary - Temple doors set on fire and attempted theft
Next Story