Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമദ്യപിക്കുന്നതിനിടയിൽ...

മദ്യപിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാരിയെല്ല് അടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ

text_fields
bookmark_border
മദ്യപിക്കുന്നതിനിടയിൽ സുഹൃത്തിന്റെ വാരിയെല്ല് അടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ
cancel
camera_alt

അ​ജി​ത്

നെ​ടു​മ​ങ്ങാ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​ന്റെ വാ​രി​യെ​ല്ല് ക​സേ​ര കൊ​ണ്ട് അ​ടി​ച്ചു പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ക​ര​കു​ളം ക​ണ്ണ​ണി​ക്കോ​ണം ഇ​വാ​ൻ ഹൗ​സി​ൽ അ​ജി​ത് (സു​ധി-28) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 27ന് ​രാ​ത്രി 8ന് ​എ​ണി​ക്ക​ര​യ്ക്ക് സ​മീ​പ​ത്തെ മു​ള​കു​ട്ട​ത്തി​ന് അ​ടു​ത്തു​ള്ള വെ​യ്റ്റി​ങ് ഷെ​ഡി​ൽ വ​ച്ചാ​ണ് ഏ​ണി​ക്ക​ര പ​ഴ​യ​റ്റി​ങ്ക​ര സ്വ​ദേ​ശി അ​ജ​യ​കു​മാ​റി​ന് മ​ർ​ദ​ന​മേ​റ്റ​ത്. അ​ജി​ത്തും ഏ​ണി​ക്ക​ര സ്വ​ദേ​ശി ര​ഞ്ജു​വും അ​ജ​യ​കു​മാ​റും ഇ​വി​ടെ ഇ​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യം തീ​ർ​ന്ന​പ്പോ​ൾ വാ​ങ്ങി കൊ​ണ്ട് വ​രാ​ൻ അ​ജി​ത് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ജ​യ​കു​മാ​ർ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ര​ഞ്ജു മു​തു​കി​ൽ ച​വി​ട്ടി​യ​പ്പോ​ൾ ത​റ​യി​ൽ വീ​ണ അ​ജ​യ​കു​മാ​റി​നെ അ​ജി​ത് അ​വി​ടെ കി​ട​ന്ന പ്ലാ​സ്റ്റി​ക് ക​സേ​ര എ​ടു​ത്ത് അ​ടി​യ്ക്കു​ക​യും അ​പ്പോ​ൾ 4 വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ൽ ഉ​ണ്ടാ​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ഞ്ജു​വി​നെ നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunkhittingSuspect arrested
News Summary - Suspect arrested for hitting and breaking friend's ribs while drunk
Next Story