Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനെടുമങ്ങാട് നഗരസഭ...

നെടുമങ്ങാട് നഗരസഭ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കെ.എസ്.ഇ.ബി. ഇളക്കി മാറ്റി

text_fields
bookmark_border
kseb
cancel

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച എ​ല്‍.​ഇ.​ഡി സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ ക​രാ​ര്‍ ലം​ഘി​ച്ച്​ കെ.​എ​സ്.​ഇ.​ബി. അ​ധി​കൃ​ത​ര്‍ ഇ​ള​ക്കി മാ​റ്റി​യ​താ​യി പ​രാ​തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 250 ല​ധി​കം തെ​രു​വ് വി​ള​ക്കു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി​യെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍പ​റ​യു​ന്നു. ഇ​തോ​ടെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​രു​ട്ടി​ലാ​യി. 39 വാ​ര്‍ഡു​ക​ളി​ല്‍ കെ.​എ​സ്.​ഇ.​ബി നെ​ടു​മ​ങ്ങാ​ട് സെ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ത്ര​മാ​ണ് തെ​രു​വ് വി​ള​ക്കു​ക​ള്‍ ഊ​രി​മാ​റ്റി​യ​ത്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​രു​വ് വി​ള​ക്കു​ക​ള്‍ എ​ല്‍.​ഇ.​ഡി സ്ട്രീ​റ്റ് ലൈ​റ്റു​ക​ളാ​ക്കി മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്റി​ന്റെ നി​ര്‍ദ്ദേ​ശം പാ​ലി​ച്ച്​ 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ 2500- എ​ല്‍.​ഇ.​ഡി ലൈ​റ്റു​ക​ള്‍ വാ​ങ്ങി. കെ.​എ​സ്.​ഇ.​ബി. നെ​ടു​മ​ങ്ങാ​ട് സെ​ക്ഷ​ന്‍ നി​ര്‍ദ്ദേ​ശി​ച്ച യൂ​സ​ര്‍ ഫീ ​ഒ​ടു​ക്കി​യ ശേ​ഷ​മാ​ണ് സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

ഇ​തി​ല്‍ സിം​ഗി​ള്‍ ഫൈ​യ്‌​സ് ലൈ​നു​ള്ള കു​റ​ച്ച് ഭാ​ഗ​ത്ത് മു​ന്‍പ് സ്ഥാ​പി​ച്ചി​രു​ന്ന ആ​ട്ടോ​മാ​റ്റി​ക് സ്ട്രീ​റ്റ്‌​ലൈ​റ്റ് മാ​റ്റി അ​വി​ട​ങ്ങ​ളി​ലും എ​ല്‍.​ഇ.​ഡി. സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളും വൈ​ദ്യു​ത വ​കു​പ്പ് അ​ധി​കൃ​ത​ര്‍ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ ഇ​ള​ക്കി മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ സി.​എ​സ്. ശ്രീ​ജ പ​റ​യു​ന്നു.

ന​ഗ​ര​സ​ഭ 40 ല​ക്ഷ​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ലൈ​റ്റു​ക​ള്‍ വാ​ങ്ങി​യ​ത്. 2500 എ​ല്‍.​ഇ.​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തോ​ടെ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യ​ഥേ​ഷ്ടം സ​ഞ്ച​രി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കെ.​എ​സ്.​ഇ.​ബി.​യു​ടെ ഈ ​നി​ല​പാ​ട് കാ​ര​ണം ന​ഗ​ര​സ​ഭ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​രു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

കൗ​ണ്‍സി​ല്‍ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു

തെ​രു​വ് വി​ള​ക്കു​ക​ള്‍ ഇ​ള​ക്കി മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ചേ​ര്‍ത്ത കൗ​ണ്‍സി​ല്‍ യോ​ഗം വ്യാ​പ​ക​പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ലൈ​റ്റു​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി പു​ന​സ്ഥാ​പി​ച്ച് ന​ഗ​ര​സ​ഭ​വാ​സി​ക​ള്‍ക്ക് ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ന് കെ.​എ​സ്.​ഇ.​ബി. പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​മേ​യ​വും പാ​സ്സാ​ക്കി.

എ​ട്ടു​വ​ര്‍ഷ​മാ​യി ക​ത്താ​ത്ത ലൈ​റ്റു​ക​ളു​ടെ​പോ​ലും പ​ണം കെ.​എ​സ്.​ഇ.​ബി വാ​ങ്ങു​ക​യാ​ണ്. മീ​റ്റ​റിം​ങ് എ​ന്ന​ത് വെ​റു​തേ​യാ​ണ്. ഒ​റ്റ​ലൈ​റ്റു​ക​ളി​ലും മീ​റ്റ​റിം​ങ് ഇ​ല്ല. മ​ന​ക്ക​ണ​ക്ക് കൂ​ട്ടി​യാ​ണ് തു​ക നി​ശ്ച​യി​ക്കു​ന്ന​ത്. ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​ത് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രാ​ണ്. ടൈ​മ​റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ല. നെ​ടു​മ​ങ്ങാ​ട് ടൗ​ണ്‍, ന​ഗ​രി​ക്കു​ന്ന്, ക​ണ്ണാ​റം​കോ​ട്, അ​ര​ശു​പ​റ​മ്പ്, ക​ച്ചേ​രി​ന​ട, വാ​ണ്ട, മു​ഖ​വൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ലൈ​റ്റു​ക​ള്‍ ഊ​രി​മാ​റ്റി.

ന​ട​പ​ടി​ക​ള്‍ ബോ​ഡ് നി​ര്‍ദ്ദേ​ശ​പ്ര​കാ​ര​മെ​ന്ന്​

സ്ട്രീ​റ്റ് ലൈ​നു​ക​ളി​ല്ലാ​ത്ത പോ​സ്റ്റു​ക​ളി​ല്‍ തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ഇ​വ ഇ​ള​ക്കി​മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​ക്കും ക​രാ​റു​കാ​ര​നും നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു​വെ​ന്ന് കെ. ​എ​സ്. ഇ. ​ബി നെ​ടു​മ​ങ്ങാ​ട് എ.​എ​ക്‌​സ്.​സി കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ​മ​യ​പ​രി​ധി ഏ​റെ​ക്ക​ഴി​ഞ്ഞി​ട്ടും ഇ​തി​നു മാ​റ്റം വ​ന്നി​ല്ല. ഇ​ത് വൈ​ദ്യു​തി വ​കു​പ്പി​ന് ഏ​റെ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കും. അ​തി​നാ​ലാ​ണ് ഇ​ള​ക്കി മാ​റ്റി​യ​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBstreet lightremoved
News Summary - Street lights installed by Nedumangad Municipal Corporation was removed by KSEB
Next Story