ഹോട്ടൽ, ബേക്കറി റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsനെടുമങ്ങാട്-നഗരസഭയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ
പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങൾ
നെടുമങ്ങാട്: നഗരസഭയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
പതിനൊന്നാം കല്ല് പലാരപീടിക, നമ്പർ ഒൺ ടീസ്റ്റാൾ, പരിയാരം അനന്ദു ബേക്കറി ആൻഡ് ബോർമ, കുളവിക്കോണം ദി കേക്ക് വേൾഡ് തുടങ്ങിയ കടകളിലാണ് റെയ്ഡ് നടത്തിയത്. അനന്തു ബേക്കറി ആൻഡ് ബോർമ അടച്ചുപൂട്ടാൻ നിർദേശം നൽകി.
പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് പഴകിയ എണ്ണ, ഇറച്ചി, ബേക്കറി സാധനങ്ങൾ, മീൻകറി തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഇൻസ്പെക്ടർ ഷെറിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ, ബിജു സോമൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഹോട്ടലുകളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

