ആനാട് വില്ലേജ് ഓഫിസിലെ സീലുകൾ കാണാനില്ല
text_fieldsനെടുമങ്ങാട്: ആനാട് വില്ലേജ് ഓഫിസിൽ നിന്ന് ഓഫിസ് സീൽ മോഷണം പോയി. ബുധനാഴ്ച വൈകീട്ടാണ് സീൽ കാണാതായതെന്ന് പറയുന്നു. വില്ലേജ് ഓഫിസർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസമായി ജാതി, വരുമാന, മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾക്കുമായി എത്തുന്നവർക്ക് സീൽ െവച്ച രേഖകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്.
10 ദിവസം മുമ്പ് ജീവനക്കാർ ഓഫിസ് അടക്കാതെ പോയ സംഭവവും നടന്നിരുന്നു. ആനാട് വില്ലേജ് ഓഫിസിൽ നിന്ന് സീലുകൾ കാണാതായതിനെക്കുറിച്ചും ഓഫിസ് അടക്കാതെ ജീവനക്കാർ സ്ഥലം വിട്ടതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മൂഴി, ആനാട് മണ്ഡലം പ്രസിഡന്റുമാരായ വേട്ടംപള്ളി സനലും പുത്തൻപാലം ഷഹീദും ആവശ്യപ്പെട്ടു.

