Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർ ഷീറ്റ് മോഷണം- പ്രതി പിടിയിൽ

text_fields
bookmark_border
നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്ത് സബീനാ മൻസിലിൽ സെയ്ദ് മുഹമ്മദ്[ 31] നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
സെയ്ദ് മുഹമ്മദ്
cancel
നെടുമങ്ങാട്: റബർ ഷീറ്റ് മോഷ്ടിച്ചയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മഞ്ച പേരുമല തടത്തരികത്ത് സബീനാ മൻസിലിൽ സെയ്ദ് മുഹമ്മദ്[ 31] നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി നിയാസിന്‍റെ വീട്ടിൽ ടെറസിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റും ഒട്ടുപാലുമാണ് പ്രതി മോഷ്ടിച്ചത്.

നിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഭാഗത്തുള്ള ഒരു റബർ കടയിൽ മോഷണമുതൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rubber sheet theft: Defendant arrested
Next Story