പോക്സോ കേസ് പ്രതിക്ക് 16 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
text_fieldsനെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് 16 വർഷം കഠിനതടവും1,05,000 രൂപ പിഴയും ശിക്ഷിച്ചു. കല്ലിയോട് മാവ് നിന്ന കോണിൽ പുത്തൻവീട്ടിൽ രാജീവി നെയാണ് (29) നെടുമങ്ങാട് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷവിധിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പ്രൈവറ്റ് ആശുപത്രിയിൽ ഗർഭം അലസിപ്പിക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിക്കാമെന്ന് സമ്മതിച്ച് പെൺകുട്ടിയെയും ബന്ധുക്കളെയും സബ് രജിസ്ട്രാർ ഓഫിസിൽ വിളിച്ചുവരുത്തിയശേഷം വാഗ്ദാനം പാലിക്കാതെ മുങ്ങുകയും ചെയ്തു.
ഈ കേസിൽ നെടുമങ്ങാട് ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി സുനിൽ കെ.പി വിധി പ്രഖ്യാപനത്തിൽ 16 വർഷം കഠിനതടവും 1,05,000 രൂപ പിഴയും വിധിച്ചു. തുക അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. 19 സാക്ഷികളെ വിസ്തരിച്ച കേസിൽ 20 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

