Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരകുളം കൂട്ടപാറയിൽ പൈപ്പ് പൊട്ടി; മൂന്ന് ദിവസം ജലവിതരണം തടസ്സപ്പെടും
text_fieldsbookmark_border
കരകുളം കൂട്ടപാറയിൽ പൈപ്പ് പൊട്ടി കുടിവെള്ളമൊഴുകുന്നു
നെടുമങ്ങാട്: കരകുളം കൂട്ടപാറയിൽ പൈപ്പ് പൊട്ടി വെള്ളം തെങ്കാശി റോഡിലേക്കൊഴുകി അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് 300 എം.എം.ഡി.ഐ പൈപ്പ് തകർന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് പൈപ്പ് പൊട്ടിയത്. കരകുളം പഞ്ചായത്തിൽ പൂർണമായും മൂന്ന് ദിവസത്തേക്ക് ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉടനെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
Next Story

