Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightറോഡ് നവീകരണം; പഴകുറ്റി...

റോഡ് നവീകരണം; പഴകുറ്റി പാലം പൊളിച്ചു

text_fields
bookmark_border
Pazhakutti palam
cancel
camera_alt

പഴകുറ്റി പാലം പൊളിച്ചു തുടങ്ങിയപ്പോൾ

നെടുമങ്ങാട്: പുതിയ പാലം നിർമിക്കുന്നതിനായി പഴകുറ്റി പാലം പൊളിച്ചു തുടങ്ങി. പഴകുറ്റി മുതൽ മംഗലപുരം വരെയുള്ള 20 കിലോമീറ്റർ റോഡ് രണ്ട് വരി പാതയായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കിള്ളിയാറിന് കുറുകെയുള്ള നൂറ്റാണ്ട് പഴക്കമുള്ള പഴകുറ്റി പാലം പൊളിക്കുന്നത്.

121 കോടി രൂപ മുടക്കുന്ന പാതയുടെ ആദ്യഘട്ടമായി പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള ഏഴു കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. ഇതിനായി 34 കോടി രൂപ വിനിയോഗിക്കും. പഴകുറ്റി- വെമ്പായം-പോത്തൻകോട് -മംഗലപുരം റോഡാണ് കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് രണ്ടുവരി പാതയായി വികസിപ്പിക്കുന്നത്.

പാലം പൊളിച്ചതോടെ ബദൽ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. നെടുമങ്ങാട്ട് നിന്നും വെമ്പായത്തേക്ക് പോകുന്ന വാഹനങ്ങൾ വാളികോട് നിന്നും ചെന്തുപൂരിൽ എത്തി ഇരിഞ്ചയം വഴി വെമ്പായത്തെത്തണം. വെമ്പായത്ത് നിന്ന് നെടുമങ്ങാടേക്ക് വരുന്ന വാഹനങ്ങൾ വേങ്കവിള നിന്ന് തിരിഞ്ഞ്‌ മൂഴി, പുത്തൻപാലം വഴി പോകണം. കാൽനടയാത്രക്കാർക്കായി പാലത്തിന് സമീപത്ത് നടപ്പാലം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ 20ന് പാലം പൊളിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നടപ്പാലം നിർമാണം പൂർത്തിയാക്കാത്തതിനാൽ വൈകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pazhakutti bridge
News Summary - pazhakutti bridge demolished
Next Story