Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമങ്ങാട്​ വ്യാപക എക്സൈസ് റെയ്‌ഡ്‌

text_fields
bookmark_border
നെടുമങ്ങാട്​ വ്യാപക എക്സൈസ് റെയ്‌ഡ്‌
cancel

നെടുമങ്ങാട്: താലൂക്കിൽ എക്സൈസ് വകുപ്പി​െൻറ വ്യാപകമായ റെയ്‌ഡ്‌. മൂന്ന്​ കേസുകളിലായി 36 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും 50000 രൂപയുടെ വാറ്റുപകരണങ്ങളും ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോയും കണ്ടെടുത്തു.

ലോക്​ഡൗണി​െൻറ ഭാഗമായി വിദേശമദ്യഷോപ്പുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജമദ്യത്തി​െൻറയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതിനായാണ്​ എക്സൈസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയത്.

ചാരുംമൂടിന് സമീപം ​െവച്ച് ഓട്ടോയിൽ 10 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന പരുത്തിക്കുഴി പാറുവള്ളിക്കോണം അവിട്ടത്തിൽ സുധീഷിനെ (36) അറസ്​റ്റ്​ ചെയ്‌തു. ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്​റ്റഡിയിലെടുത്തു. കാവുംമൂല അരയമ്മക്കോണത്ത് വീട്ടിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തിവന്ന രാജി എന്ന ജോബി, കുഴിവിള ആഴകം തടത്തരികത്ത് വീട്ടിൽ ബിനു എന്നിവരുടെ പേരിൽ അബ്കാരി കേസെടുക്കുകയും വിൽപനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായവും ചാരായം വാറ്റിയെടുക്കുന്നതിനായി സൂക്ഷിച്ചിരുന്ന 250 ലിറ്റർ കോടയും 50000 രൂപയുടെ വാറ്റുപകരണങ്ങളും കണ്ടെടുത്തു.

വീട്ടിൽ അതീവ രഹസ്യമായി അറ ഉണ്ടാക്കിയാണ് ചാരായവും മറ്റും സൂക്ഷിച്ചിരുന്നത്.ആറ്​ ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന കുറക്കോട് എം.എസ് ഭവനിൽ രജനീഷിനെ അറസ്​റ്റ്​ ചെയ്‌തു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ്‌കുമാറി​െൻറ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ. സാജു, കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ നജിമുദീൻ, ഗോപകുമാർ, മുഹമ്മദ് മിലാദ്, മഹേഷ്, ശ്രീകാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ മഞ്ജുഷ, ഡ്രൈവർ സുനിൽ പോൾ, ജെയിൻ എന്നിവരും പങ്കെടുത്തു.

വ്യാപക എക്സൈസ് റെയ്‌ഡ്‌

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nedumangad Excise Raid
Next Story