Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനവതിയുടെ നിറവിൽ പ്രഫ....

നവതിയുടെ നിറവിൽ പ്രഫ. നബീസ ഉമ്മാൾ

text_fields
bookmark_border
നവതിയുടെ നിറവിൽ പ്രഫ. നബീസ ഉമ്മാൾ
cancel
camera_alt

പ്രഫ.എ. നബീസ ഉമ്മാളി​നെ മന്ത്രി ജി.ആർ അനിൽ വീട്ടിലെത്തി ആദരിച്ചപ്പോൾ

നെടുമങ്ങാട്: പോരാട്ട വീര്യത്തിെൻറ കരുത്തുമായി നവതിയുടെ നിറവിൽ പ്രഫ.എ. നബീസ ഉമ്മാൾ. സ്വപ്രയത്നവും ഇച്ഛാശക്തിയും കൊണ്ട് അധ്യാപനരംഗത്തും സാംസ്കാരിക രാഷ്​ട്രീയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വനിതക്ക്​ സമൂഹത്തിലെ നാനാതുറകളിലുള്ളവരും ശിഷ്യഗണങ്ങളും നേരിട്ടും അല്ലാതെയും ആശംസകൾ നേരു​ന്നു.

33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ പ്രിയങ്കരിയായ അധ്യാപികയായിരുന്ന പ്രഫ.എ. നബീസ ഉമ്മാളിന് രാഷ്​ട്രീയ ഭേദമെന്യേ കേന്ദ്ര-സംസ്ഥാന രാഷ്​ട്രീയത്തിലെ പ്രമുഖരിൽ പലരും ശിഷ്യരാണ്.

1931 ജൂൺ മൂന്നിന് ആറ്റിങ്ങൽ കല്ലൻവിള വീട്ടിൽ പൊലീസ് കോൺസ്​റ്റബിളായിരുന്ന ഖാദർ മൊയ്തീ​െൻറയും അസനുമ്മാളുടെയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്. ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് ഇൻറർമീഡിയറ്റും ബി.എ ഇക്ണോമിക്സും പൊളിറ്റിക്കൽ ആൻഡ്​ ഇന്ത്യൻ ഹിസ്​റ്ററിയിൽ ഡിസ്​റ്റിങ്​ഷനും നേടി.

യൂനിവേഴ്​സിറ്റി കോളജിൽനിന്ന് മലയാളത്തിൽ എം.എ ബിരുദം നേടി. മലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്‌ലിം പെണ്‍കുട്ടികൂടിയായിരുന്നു. 1955 മുതൽ 12 വർഷം വിമൻസ് കോളജിലെ തേഡ് ഗ്രേഡ് ജൂനിയർ ലെക്ചറർ. വിവിധ കലാലയങ്ങളിലെ അധ്യാപക വൃത്തിക്കുശേഷം 1986 ൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്​ പ്രിന്‍സിപ്പലായാണ്​ വിരമിച്ചത്​.

അധ്യാപനത്തോടൊപ്പം സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാകാൻ നബീസ ഉമ്മാളിെൻറ മികച്ച പ്രഭാഷണങ്ങൾക്കായി. ഒരിക്കൽ വി.ജെ.ടി ഹാളിൽ നബീസാ ഉമ്മാളിെൻറ പ്രസംഗം കേട്ട ഇ.എം.എസ് അവരെ രാഷ്​ട്രീയത്തിലേക്ക് ക്ഷണിച്ചു. സി.പി.എം നേതാക്കളായ സുശീല ഗോപാലനും കാട്ടായിക്കോണം ശ്രീധറുമാണ് പാർട്ടി നിർദേശപ്രകാരം നബീസ ഉമ്മാളിനെ കണ്ടതും മത്സരിക്കണമെന്നാവശ്യപ്പെട്ടതും. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ചു.

13108 വോട്ടിെൻറ ഭൂരിപക്ഷം നേടി വിജയിച്ചു. എന്നാൽ, 1991 ലെ തെരഞ്ഞെടുപ്പിൽ എം.വി. രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു.

1995 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അരശുപറമ്പ് വാർഡിൽനിന്ന്​ മത്സരിച്ച് വിജയിച്ച നബീസ ഉമ്മാൾ നെടുമങ്ങാട്​ നഗരസഭ ചെയർപേഴ്സണായി. രാഷ്​ട്രീയ ഭേദമില്ലാതെ കൗൺസിലിനെ നയിക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനും ഇക്കാലയളവിൽ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nabeesa ummal
News Summary - nabeesa ummal's birthday celebration
Next Story