Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലക്കേസ് പ്രതി അറസ്റ്റിൽ

text_fields
bookmark_border
കൊലക്കേസ് പ്രതി അറസ്റ്റിൽ
cancel
camera_alt

ബി​ജോ​യി 

നെടുമങ്ങാട്: വെള്ളനാട് കരുണസായി ലഹരി വിമുക്തി കേന്ദ്രത്തിൽ സഹവാസിയെ പൂച്ചട്ടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. സംഭവത്തിനുശേഷം സ്കൂട്ടർ മോഷ്ടിച്ച് സ്ഥലംവിട്ട കൊല്ലം പരവൂർ പൂതക്കുളം പുത്തൻവീട്ടിൽ എസ്. ബിജോയി (25) യെയാണ് ആര്യനാട് െപാലീസ് ചിറയിൻകീഴിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരി വിമുക്തി കേന്ദ്രത്തിൽ ബിജോയിക്ക് കൂട്ടിരുന്ന ആളെയും പൊലീസ് പിടികൂടി.

കഴക്കൂട്ടം ഉള്ളൂർക്കോണം വടക്കുംകര പുത്തൻവീട്ടിൽ എം. വിജയനാണ്(50) കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി തലക്കടിയേറ്റ് മരിച്ചത്. മദ്യപാനം നിർത്താനായി ചികിത്സക്കെത്തിയതായിരുന്നു ഇരുവരും. സംഭവദിവസം വൈകീട്ട് അക്രമാസക്തനായ ബിജോയി പൂച്ചട്ടിയെടുത്ത് വരാന്തയിൽ ഇരിക്കുകയായിരുന്ന വിജയന്റെ തലക്കടിച്ചു.

കൈയിൽ കിട്ടിയ കമ്പികൊണ്ടും അടിച്ചു. കമ്പിയുമായി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ഇയാൾ ഗ്രില്ലിന്റെ പൂട്ട് തകർത്ത് സമീപത്തേക്ക് ചാഞ്ഞുനിന്ന റബർ മരത്തിലൂടെ മതിലിന് പുറത്തിറങ്ങി തോട്ടത്തിലൂടെ നടന്ന് സമീപത്തെ റോഡിലെത്തി. അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറെടുത്ത് സ്ഥലംവിട്ടു. പരിക്കേറ്റ വിജയനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murder accused arrested
Next Story