Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightയുവതിയെ തീകൊളുത്തി...

യുവതിയെ തീകൊളുത്തി കൊന്ന കേസ് അമ്മയും മകനും കുറ്റക്കാർ

text_fields
bookmark_border
യുവതിയെ തീകൊളുത്തി കൊന്ന കേസ് അമ്മയും മകനും കുറ്റക്കാർ
cancel
camera_alt

കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ റാ​ഹി​ല ബീ​വി, മ​ക​ൻ സാ​ഗ​ർ


നെ​ടു​മ​ങ്ങാ​ട്: വീ​ട്ടു​മു​റ്റ​ത്ത് യു​വ​തി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​മ്മ​യും മ​ക​നും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. മൂ​ന്നാം പ്ര​തി​യാ​യ മ​റ്റൊ​രു മ​ക​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും നെ​ടു​മ​ങ്ങാ​ട് എ​സ്.​സി/ എ​സ്.​ടി കോ​ട​തി ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ജ​ഡ്ജി ഷാ​ജ​ഹാ​ൻ ഇ​ന്ന് വി​ധി​ക്കും.

പാ​ങ്ങോ​ട് പ​ഴ​വി​ള അ​പ്പൂ​പ്പ​ൻ​പാ​റ സ്വ​ദേ​ശി​നി​യാ​യ സി​ന്ധു​വി​നെ​യാ​ണ് വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി സി​ന്ധു​വി​ന്റെ 11 വ​യ​സ്സു​ള്ള മ​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്ന​ത്. 2016 ന​വം​ബ​ർ 9 നു ​രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സി​ന്ധു​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ റാ​ഹി​ല ബീ​വി​യു​ടെ മ​ക​ൻ സാ​ജ​ൻ, സ​ഹോ​ദ​ര​ൻ സാ​ഗ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​ക​ത്തി​ച്ച​ന്നാ​ണ് കേ​സ്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സി​ന്ധു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ പി​റ്റേ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ റാ​ഹി​ല ബീ​വി, മ​ക്ക​ളാ​യ സാ​ഗ​ർ, സാ​ജ​ൻ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യി​രു​ന്നു.

പ​രി​സ​ര​വാ​സി​ക​ളാ​യ ദൃ​ക്സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ കേ​സി​ൽ സി​ന്ധു​വി​ന്റെ 11 വ​യ​സ്സു​ള്ള മ​ക​ളു​ടെ മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണ്ണാ​യ​ക​മാ​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സ​ന്ദീ​പ് ആ​ർ.​എ​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burningmurderedKillingCrime
News Summary - Mother and son found guilty in case of burning and killing young woman
Next Story