Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകരമന ആറിൽ ഗൃഹനാഥനെ...

കരമന ആറിൽ ഗൃഹനാഥനെ കാണാതായി

text_fields
bookmark_border
കരമന ആറിൽ ഗൃഹനാഥനെ കാണാതായി
cancel
camera_alt

സ്കൂ​ബ ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു

നെ​ടു​മ​ങ്ങാ​ട്: ക​ര​മ​ന ആ​റി​ൽ കൂ​വ​ക്കു​ടി​യി​ൽ കാ​ണാ​താ​യ വെ​ള്ള​നാ​ട് അ​നൂ​പ് അ​വ​ന്യൂ സ​രി​ത ഭ​വ​നി​ൽ സോ​മ​നാ​യു​ള്ള (60) തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​യ​ത്. മൂ​ത്ത മ​ക​ൾ പു​ഷ്പ​റാ​ണി രാ​വി​ലെ എ​ട്ടോ​ടെ പാ​ൽ വാ​ങ്ങാ​നാ​യി കൂ​വ​ക്കു​ടി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പാ​ല​ത്തി​ന​രി​കി​ൽ സോ​മ​ന്റെ സ്കൂ​ട്ട​ർ കാ​ണു​ന്ന​ത്. സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ, ടാ​പ്പി​ങ് ക​ത്തി, ഹെ​ഡ് ലൈ​റ്റ് എ​ന്നി​വ സ്കൂ​ട്ട​റി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​നെ അ​റി​യി​ക്കു​യാ​യി​രു​ന്നു. ക​ര​മ​ന ആ​റി​ൽ

ചാ​ടി​യ​താ​കാം എ​ന്നാ​ണ് പൊ​ലീ​സി​ന്റെ നി​ഗ​മ​നം. ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീം ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingThiruvananthapuram NewsKaramana River
News Summary - Man missing at karamana river
Next Story