വ്യാജചാരായം പിടിച്ച് ഒരാൾ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: നെട്ടയിൽ കാറിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന 15 ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന നൗഷാദ് ഖാനെ അറസ്റ്റ് ചെയ്തു. പ്രതിയിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ അരശുപറമ്പിലെ വാടക വീട്ടിൽനിന്നും 1015 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. നെടുമങ്ങാട്, ആനാട്, പാലോട്, പെരിങ്ങമ്മല എന്നീ സ്ഥലങ്ങളിൽ പ്രതി ചാരായ വിൽപന നടത്തിയിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

