Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightജോലി വാഗ്ദാനം നൽകി...

ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ
cancel
camera_alt

രഞ്ജിത്ചന്ദ്രൻ 

നെടുമങ്ങാട്: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റിൽ. പേട്ട പാൽക്കുളങ്ങര മാനവ നഗർ ടി.സി-36/348, ഹൗസ് നമ്പർ.143 താരാ നിവാസിൽ രഞ്ജിത്ചന്ദ്രനെ (39) യാണ് നെടുമങ്ങാട് പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.

ഓൺലൈൻ സൈറ്റിൽ ജോലിക്കായി രജിസ്​റ്റർ ചെയ്തിരുന്ന ഭർതൃമതിയായ യുവതിയാണ്​ പീഡനത്തിനിരയായത്​. അംബുജ ഹോംസ് ആൻഡ്​ കൺസ്ട്രക്​ഷൻ കമ്പനി മാനേജരായ ഹരിലാലാണെന്നും പി.എയായി ജോലി നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയുടെ വീട്ടിൽ ഭർത്താവില്ലാത്ത സമയം അതിക്രമിച്ചുകയറി ബലാത്സംഗം ചെ​യ്​തെന്നാണ്​ പരാതി.

നഗ്​ന ഫോട്ടോ പകർത്തുകയും കൊല്ലുമെന്നും ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അറസ്​റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറി​െൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ്​ ഇൻസ്പെക്ടർ വിനോദ് പി.എസ്, എസ്.ഐമാരായ ശ്രീജിത്ത്, ധന്യ, എ.എസ്.ഐമാരായ വിജയൻ, നൂറുൽ ഹസൻ, പൊലീസുകാരായ സനൽരാജ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Man arrested for harassing woman
Next Story