തലസ്ഥാന ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ നെടുമങ്ങാടിെൻറ മുഖച്ഛായ മാറുകയാണ്. സ്വപ്നപദ്ധതിയായ നാലുവരിപ്പാതയടക്കം നിരവധി സംരംഭങ്ങളാണ് കിഫ്ബിയിലുടെ യാഥാർഥ്യമാകുന്നത്. ഇതിനായി 415.43 കോടി രൂപയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് ഇതിനകം 59.22 കോടി രൂപ അനുവദിക്കുകയും ചെയ്തു. കല്ലിടൽ നടപടികളും പൂർത്തീകരിച്ചു. റോഡിെൻറ അലൈൻമെൻറും തയാറായി.
നാലുവരിപ്പാതയുടെ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ സ്ഥലം ഏറ്റെടുക്കും. റോഡിെൻറ നിർമാണം പൂർത്തിയാക്കലാണ് രണ്ടാംഘട്ടം. കൂട്ടപ്പാറയിൽ 550 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമിക്കും. അതിനായി 11.15 കോടി ചെലവിടും. വഴയില മുതൽ പഴകുറ്റി വരെ 24 മീറ്റർ വീതിയിലും നെടുമങ്ങാട് ടൗണിനുള്ളിൽ 21 മീറ്റർ വീതിയിലുമാണ് നിർമാണം. നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികൾക്കും കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.