Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightസംസ്ഥാനത്തെ ആദ്യ...

സംസ്ഥാനത്തെ ആദ്യ എസ്.പി.സി അമിനിറ്റി സെൻറർ വിതുര സ്കൂളിൽ

text_fields
bookmark_border
സംസ്ഥാനത്തെ ആദ്യ എസ്.പി.സി അമിനിറ്റി സെൻറർ വിതുര സ്കൂളിൽ
cancel
camera_alt

സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ അ​മി​നി​റ്റി സെൻറ​റി​​െൻറ ശിലാസ്​ഥാപനം കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.എൽ.എ നിർവഹിക്കുന്നു 

നെ​ടു​മ​ങ്ങാ​ട്: ആ​ഭ്യ​ന്ത​ര​വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ അ​മി​നി​റ്റി സെൻറ​റി​ന് വി​തു​ര ഗ​വ. വൊ​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ത​റ​ക്ക​ല്ലി​ട്ടു.

കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് അ​മി​നി​റ്റി സെൻറ​ർ നി​ർ​മി​ക്കു​ന്ന​ത്. ഓ​ഫി​സ് മു​റി, ലൈ​ബ്ര​റി, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ശ്ര​മ​മു​റി, ശു​ചി​മു​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​മി​നി​റ്റി സെൻറ​ർ നി​ർ​മി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് നി​ര​വ​ധി മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ എ​സ്. പി.​സി യൂ​നി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് വി​തു​ര സ്കൂ​ളി​ലേ​ത്.

2012ൽ ​വി​തു​ര സ്കൂ​ളി​ൽ ആ​രം​ഭി​ച്ച യൂ​നി​റ്റി​ന് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി​തു​ര സ്കൂ​ളി​ലെ സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് പു​തി​യ അ​മി​നി​റ്റി സെൻറ​റെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്ക് സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​സ​ജ്ജീ​ക​രി​ക്കാ​നാ​യി നേ​ര​ത്തെ​യും എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ചി​രു​ന്നു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ അ​മി​നി​റ്റി സെൻറ​റി​ന് ത​റ​ക്ക​ല്ലി​ട്ടു. ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vithura schoolSPC amenity centre
Next Story