Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനെടുമങ്ങാട്ട് തെരുവോര...

നെടുമങ്ങാട്ട് തെരുവോര കച്ചവടം ഒഴിപ്പിക്കൽ പ്രഹസനം; ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ക​ച്ച​വ​ടം ത​ല​പൊ​ക്കു​ന്നു

text_fields
bookmark_border
നെടുമങ്ങാട്ട് തെരുവോര കച്ചവടം ഒഴിപ്പിക്കൽ പ്രഹസനം; ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ക​ച്ച​വ​ടം ത​ല​പൊ​ക്കു​ന്നു
cancel
camera_alt

നെ​ടു​മ​ങ്ങാ​ട് സൂ​ര്യ റോ​ഡി​ൽ ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ച സ്ഥ​ല​ത്തു വീ​ണ്ടും ക​ച്ച​വ​ട​ക്കാ​ർ ​ൈക​യേറി​യ നി​ല​യി​ൽ

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത തെ​രു​വോ​ര ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ൽ പ്ര​ഹ​സ​ന​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​ലീ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​ഴ്ച മു​മ്പ് ഏ​റെ കോ​ളി​ള​ക്ക​ത്തി​നി​ടെ ഒ​ഴി​പ്പി​ച്ച ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത ക​ച്ച​വ​ടം ത​ല​പൊ​ക്കു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​ക​ക്ഷി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യും രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് ഒ​ഴി​പ്പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ക​ച്ച​വ​ട​ക്കാ​ർ വീ​ണ്ടും ത​മ്പ​ടി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ കൈ​യേ​റി വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ടം ടൗ​ണി​ലെ ഗ​താ​ഗ​ത​ത്തെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​യും ഒ​രു​പോ​ലെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ലും പൊ​ലീ​സും ചേ​ർ​ന്ന് ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത് ഈ ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യു​ടെ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി, ന​ട​പ​ടി ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ല​ർ വീ​ണ്ടും ഉ​ന്തു​വ​ണ്ടി​ക​ളു​മാ​യി പ​ഴ​യ ഇ​ട​ങ്ങ​ളി​ൽ ക​ച്ച​വ​ടം പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ഴി​പ്പി​ക്ക​ൽ പ്ര​ക്രി​യ​യെ ചി​ല കൗ​ൺ​സി​ല​ർ​മാ​രും ഭ​ര​ണ ക​ക്ഷി​യി​ലെ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും തു​ട​ക്കം മു​ത​ലേ എ​തി​ർ​ത്തി​രു​ന്നു. ഒ​ടു​വി​ൽ ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്നു. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​യ​പ്പോ​ൾ നേ​താ​ക്ക​ൾ ഇ​ട​പ്പെ​ട്ട് കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ക​ട​ക​ൾ നീ​ക്കം ചെ​യ്യി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumangadtrivandrumstreet vendorsnedumangad municipality
News Summary - Eviction of street vendors in Nedumangad
Next Story