ഹരിത കർമസേന അംഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോ
text_fieldsനെടുമങ്ങാട് നഗരസഭ ഹരിത കർമസേന അംഗങ്ങൾക്ക് വിതരണം ചെയ്ത ഓട്ടോകൾ
മന്ത്രി ജി.ആർ. അനിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
നെടുമങ്ങാട്: നഗരസഭയിലെ ഹരിത കർമസേന അംഗങ്ങൾക്ക് കൂട്ടായി അഞ്ച് ഇലക്ട്രിക് ഓട്ടോകൾ എത്തി. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തു. നെടുമങ്ങാട് നഗരസഭയുടെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ വാങ്ങിയ നാല് ഇലക്ട്രിക് ഓട്ടോകളും കുടുംബശ്രീ മിഷൻ മുഖാന്തരം നെടുമങ്ങാട് ഐ.സി.ഐ.സി ബാങ്കിൽ നിന്ന് ലഭിച്ച ഒരു ഇലക്ട്രിക് ഓട്ടോയും ഇതിൽ ഉൾപ്പെടുന്നു.
നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.