Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightഇരു കാലുകളും...

ഇരു കാലുകളും നഷ്ടപ്പെട്ട ഗൃഹനാഥൻ കനിവുതേടുന്നു

text_fields
bookmark_border
treatment help
cancel
camera_alt

മ​ജീ​ദ്കു​ഞ്ഞ്

നെ​ടു​മ​ങ്ങാ​ട്: പ്ര​മേ​ഹ രോ​ഗ​ബാ​ധി​ത​നാ​യി ഇ​രു കാ​ലു​ക​ളും മു​റി​ച്ചു​മാ​റ്റി ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന 62കാ​ര​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ആ​ര്യ​നാ​ട് കാ​ന​ക്കു​ഴി റോ​ഡ​രി​ക​ത്ത്​ വീ​ട്ടി​ൽ മ​ജീ​ദ്കു​ഞ്ഞാ​ണ് നി​ത്യ​വൃ​ത്തി​ക്ക് പോ​ലും വ​ക​യി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് മ​ജീ​ദ്കു​ഞ്ഞ്​ ക​ഴി​യു​ന്ന​ത്. 2011ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ വ​ല​തു​കാ​ൽ മു​റി​ച്ച​ത്. പി​ന്നീ​ട്​ ഇ​ട​തു​കാ​ലി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ട​തു​കാ​ലും തു​ട​യു​ടെ ഭാ​ഗം വെ​ച്ച്​ മു​റി​ച്ച​തോ​ടെ മ​ജീ​ദി​ന്റെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. ഇ​തി​നി​ട​യി​ൽ ഹൃ​ദ്രോ​ഗ​വും പി​ടി​പെ​ട്ടു. ഇ​തി​നെ​ല്ലാം ചി​കി​ത്സ ന​ട​ത്തി​പോ​കു​ന്ന​തി​നി​ട​യി​ൽ വൃ​ക്ക​ക​ളെ​യും രോ​ഗം ബാ​ധി​ച്ചു. ന​ല്ലൊ​രു തു​ക മ​രു​ന്നു​ക​ൾ​ക്കു​മാ​ത്രം ചെ​ല​വു​ണ്ട്.

സു​മ​ന​സ്സു​ക​ളു​ടെ ചെ​റി​യ സ​ഹാ​യ​ത്തി​ലാ​ണ് ഒ​രു​വി​ധം ചി​കി​ത്സ​യും നി​ത്യ ചെ​ല​വു​ക​ളും ന​ട​ത്തു​ന്ന​ത്. സ​ഹാ​യം പ്ര​തീ​ക്ഷി​ച്ച്​ ഫെ​ഡ​റ​ൽ ബാ​ങ്ക് ആ​ര്യ​നാ​ട് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 19350100049418. ഐ.​എ​ഫ്.​എ​സ്.​സി: FDRL 0001935. ​ഫോ​ൺ: 7034892684

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpfinancial helpelderly man
News Summary - elderly man who has lost both his legs seeks treatment assistance
Next Story