Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകാണാതായ വൃദ്ധ...

കാണാതായ വൃദ്ധ ദമ്പതികൾക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു

text_fields
bookmark_border
കാണാതായ വൃദ്ധ ദമ്പതികൾക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു
cancel

നെ​ടു​മ​ങ്ങാ​ട്: കാ​ണാ​താ​യ വൃ​ദ്ധ ദ​മ്പ​തി​ക​ൾ​ക്ക് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റു. നെ​ടു​മ​ങ്ങാ​ട് പു​ലി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ലീ​ല (65), ര​വി (72)ദ​മ്പ​തി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ സി​റ്റി ട്രെ​യി​നി​ൽ നി​ന്നാ​ണ് ഇ​രു​വ​രും വീ​ണ​ത്.

പാ​റ​ശ്ശാ​ല പ​ര​ശു​വ​യ്ക്ക​ലി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​റ​ശ്ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

നെ​ടു​മ​ങ്ങാ​ട് പു​ലി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​വി​യെ​യും ലീ​ല​െ​യ​യും കാ​ണാ​നി​െ​ല്ല​ന്നു​പ​റ​ഞ്ഞ് മ​ക്ക​ൾ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​വി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ലീ​ല നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യു​മാ​ണ്. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. കു​റ​ച്ചു​മാ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് മ​ക​ന്റെ പു​ലി​പ്പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

തൊ​ട്ട​ടു​ത്തു​ത​ന്നെ ഇ​വ​രു​ടെ മ​ക​ളും താ​മ​സ​മു​ണ്ട്. മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് 20 ന് ​ഇ​രു​വ​രും വീ​ട്ടി​ൽ നി​ന്ന്​ പോ​യ​ത്.

എ​ന്നാ​ൽ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​ൽ ഇ​വ​ർ മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യി​ട്ടി​െ​ല്ല​ന്ന് ക​ണ്ടു.

മൊ​ബൈ​ൽ ഫോ​ണും വ​സ്ത്ര​ങ്ങ​ളും എ​ടു​ക്കാ​തെ​യാ​ണ് ഇ​വ​ർ പോ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പാ​റ​ശ്ശാ​ല ​െപാ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - Elderly couple injured
Next Story