Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightവധശ്രമക്കേസിലെ...

വധശ്രമക്കേസിലെ പ്രതികളെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
murder attempt-defendants
cancel

നെടുമങ്ങാട്‌: വധശ്രമക്കേസിലെ പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. നെടുമങ്ങാട് മഞ്ച പുലച്ച തടത്തരികത്തു വീട്ടിൽ നന്ദു എന്ന അനന്ദു (23), നെടുമങ്ങാട് പുളിഞ്ചി പണയിൽ വീട്ടിൽ അബ്ബാസ് (22) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്​റ്റ് ചെയ്തത്. മഞ്ച പാറക്കാട് സ്വദേശിയായ രജീഷിനെയും സുഹൃത്ത് സജിനെയും പേരുമല ശ്യാംനിവാസ് വീട്ടിൽ അതിക്രമിച്ചുകയറി വെട്ടി​ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.

രജീഷി​െൻറ ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തത് പറഞ്ഞു വിലക്കിയതിലുള്ള വിരോധം നിമിത്തം പ്രതികൾ മാർച്ച്് ഒമ്പതിന്​ ഉച്ചക്ക് രണ്ടോടെ രജീഷി​െൻറ ബന്ധുവായ ശ്യാമി​െൻറ പേരുമലയിലുള്ള വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി രജീഷിനെയും സജിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമീക്കുകയും ശ്യാമിനെ ദേഹോപദ്രവം ഏൽപിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരവെയാണ് പിടിയിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറി​െൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിനോദ് പി.എസ്, എസ്.ഐമാരായ ശ്രീജിത്ത്, ധന്യ, എ.എസ്.ഐമാരായ വിജയൻ, നൂറുൽ ഹസൻ പൊലീസുകാരായ ജിജി, സുലൈമാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMurder Attempt Case
News Summary - Defendants in murder attempt case arrested
Next Story