ബോംബേറ് കേസിലെ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പിങ്കി, സുമേഷ്,ആനന്ദ്
നെടുമങ്ങാട്: ബോംബേറ് കേസിൽ പ്രതികൾ പിടിയിൽ. കരകുളം നെടുമ്പാറ കെ.കെ നഗർ കുന്തിരിക്കാംകുഴി പിങ്കി ഭവനിൽ പിങ്കി (25), പട്ടം തേക്കുംമൂട് ബണ്ട് കോളനിയിൽ ടി.സി 2/46 സുമേഷ് നിവാസിൽ സുമേഷ് (26), കരകുളം ഏണിക്കര കണ്ണണിക്കോണം ചിറത്തലയ്ക്കൽ പുത്തൻ വീട്ടിൽ ആനന്ദ് (26) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കരകുളം പുരവൂർക്കോണം സ്വദേശി സുനിൽ കുമാറിെൻറ വീട്ടിൽ കഴിഞ്ഞമാസം 21ന് രാത്രി 10.30 മണിയോടുകൂടി ബോംബ് എറിഞ്ഞതിനാണ് ഇവർ പിടിയിലായത്. ഒ
ന്നാം പ്രതി പിങ്കിയും പരാതിക്കാരെൻറ അനുജനും തമ്മിൽ റോഡിൽ െവച്ച് ഗതാഗതതടസ്സം സംബന്ധിച്ചുണ്ടായ വഴക്കിനെ തുടർന്നാണ് പ്രതികൾ നാടൻ ബോംബ് എറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

